BREAKING NEWS
  ജെല്ലിക്കെട്ട് നിരോധനം നീക്കികൊണ്ടുള്ള ഓര്‍ഡിനന്‍സിന് ഇന്നു രാഷ്ട്രപതി പ്രണബ് മുഖർജി അംഗീകാരം നല്‍കിയേക്കും.     സംസ്ഥാനത്തു ക്രമസമാധാനം ഉറപ്പാക്കാൻ കേന്ദ്രം ഇടപെടണമെന്ന് ബിജെപി നേതൃസംഘം കേന്ദ്രത്തിനോട് ആവശ്യപ്പെടും.     രാഷ്ട്രീയ അക്രമങ്ങളിൽ സ്വത്തു നഷ്ടപ്പെടുന്നവർക്കും ജീവാപായം ഉണ്ടാകുന്നവരുടെ ബന്ധുക്കൾക്കും നഷ്ടപരിഹാരം നൽകാൻ നിയമനിർമാണം വേണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ.     യുസി കോളജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിയെ റാഗ് ചെയ്തെന്ന പരാതിയെ തുടർന്ന് 12 സീനിയർ വിദ്യാർഥികൾക്ക് എതിരെ പൊലീസ് കേസ് എടുത്തു     മണ്ണുത്തി–വടക്കഞ്ചേരി ആറുവരിപ്പാതയിൽ കുതിരാൻ തുരങ്കത്തിന്റെ നിർമാണം പൊലീസ് സംരക്ഷണത്തോടെ പുനരാരംഭിച്ചു.     സാന്ത്വന പരിചരണത്തിലെ അടിസ്ഥാന അറിവുകൾ എല്ലാ വിഭാഗം ജനങ്ങൾക്കും പകരുന്ന പുത്തൻ പദ്ധതിയുമായി പാലിയേറ്റീവ് കെയർ .     സ്വകാര്യ, പൊതുമേഖലകളിൽ മെഡിക്കൽ സ്റ്റോറുകളിലും മരുന്നു വിതരണ കേന്ദ്രങ്ങളിലും മരുന്നു നൽകാൻ നിർബന്ധമായും ഫാർമസിസ്റ്റിന്റെ സേവനം ലഭ്യമാക്കണമെന്നു ഹൈക്കോടതി നിർദേശം.     കണ്ണൂർ ധർമടത്തു ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചു പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നു ബിജെപി സംസ്ഥാന പ്രസി‍ഡന്റ് കുമ്മനം രാജശേഖരൻ     സർക്കാർ ഡോക്ടർമാർ 43 ദിവസമായി നടത്തിവന്ന നിസ്സഹകരണ സമരം ശമ്പള പരിഷ്കരണത്തിലെ അപാകതകൾ തിരുത്തി ഉത്തരവിറക്കിയതോടെ പിൻവലിച്ചു.     കൊല്ലം പരവൂർ പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തത്തിൽ പൊലീസിന്റെ വീഴ്ചയെന്ന് ആഭ്യന്തര മന്ത്രിയുടെ റിപ്പോർട്ട് .     റിപ്പബ്ലിക് ദിനം മുതൽ നഗരത്തിൽ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ വിൽപനയും ഉപയോഗവും സമ്പൂർണമായി നിരോധിക്കാൻ കോർപറേഷൻ തീരുമാനം.     വൈദുതി റെഗുലേറ്ററി ബോർഡ് വൈദുതി ചാർജ് വർധിപ്പിച്ചേക്കും     ഫെബ്രുവരി മൂന്നു മുതൽ വടക്കുന്നാഥ അന്നദാന മണ്ഡപത്തിൽ മൂന്നു ദിവസത്തെ കഥകളി രംഗോത്സവം അരങ്ങേറും.     പാർക്കാടി പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കി. പകരം തട്ടകത്തിലെ 2 പെൺകുട്ടികൾക്ക് മിനുകെട്ട് നടത്തും.     ഗതാഗത കമ്മിഷണറായിരിക്കെ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ എഡിജിപി ആർ.ശ്രീലേഖയ്ക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്നു റിപ്പോർട്ട്.     വരൾച്ച: പാൽ ഉൽപാദനം കുറഞ്ഞതിനാൽ മിൽമ പാലിന് വില കൂടി.     തിയറ്റർ സമരത്തിൽ പങ്കെടുത്ത കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ എട്ടു തിയറ്ററുകൾക്കു നിർമാതാക്കളും വിതരണക്കാരും പുതിയ സിനിമകൾ നൽകില്ല.     സംസ്ഥാനത്തിന് അർഹതപ്പെട്ട റേഷൻ വിഹിതം അനുവദിക്കാൻ നടപടിയെടുകാനായി പ്രധാനമന്ത്രി, ഭക്ഷ്യവകുപ്പുമന്ത്രി എന്നിവരെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിൽകാണും.. . .     ഇൻഫോപാർക്കിന്റെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി സർക്കാർ നിർമിച്ച ഐടി മന്ദിരം ‘ജ്യോതിർമയ’ 22നു രാവിലെ 11നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.     കേരള സമുദ്ര മൽസ്യബന്ധന നിയന്ത്രണ നിയമഭേദഗതി നിർദേശം നടപ്പിലാക്കിയാൽ കേരളത്തിലെ സമുദ്ര മൽസ്യബന്ധന സംവിധാനം തകരാറിലാകുമെന്ന് ആശങ്ക.     വിദ്യാർഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും നേരെയുണ്ടായ അതിക്രമങ്ങളിൽ ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചില്ലെന്ന് ഹൈക്കോടതി.     മുൻരാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാമിന്റെ പേരിൽ ബിജെപി സൊസൈറ്റികൾ രൂപീകരിക്കുന്നു.     പാമ്പാടി നെഹ്റു കോളജിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർഥി ജിഷ്ണു പ്രണോയ് മരിക്കുന്നതിനു മുൻപു മുഖത്തു രണ്ടു മുറിവുകൾ ഉണ്ടായിരുന്നുവെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.     ഫെബ്രുവരി ഏഴിന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്.     നോട്ടുകൾ അസാധുവാക്കിയശേഷം റിസർവ് ബാങ്ക് ഇതുവരെ 9.2 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകൾ പുറത്തിറക്കി.     കെ. ഇ. ആർ. ഭേദഗതിയിൽ ഹൈക്കോടതി വീണ്ടും സർക്കാരിന്റെ വിശദീകരണം തേടി.     കശുവണ്ടി ഫാക്ടറികൾ തുറന്നു പ്രവർത്തിപ്പിക്കാൻ . മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തുന്നു.     വരൾച്ച രൂക്ഷമാകുന്ന സാഹചര്യത്തിൽ റവന്യു, കൃഷി മന്ത്രിമാർ 14 ജില്ലകളിലും പോയി സ്ഥിതി വിലയിരുത്തും .     സുപ്രീം കോടതി വിധി നിലനിൽക്കെ വിവരാവകാശ നിയമം പാലിക്കാനാവാതെ റിസേർവ് ബാങ്ക് അധികൃതർ.  
NEWS
LATEST UPDATES